kasaragod.com

kasaragod.com
കസരകൊട്.കോം

Monday, October 11, 2010

ജ്യൂസ്‌ ഷോപ്പ്


 എന്‍റെ ഒരു സുഹൃത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ ജോലി ചെയ്ത സമ്പാദ്യം വെച്ച് അദ്ദേഹം സ്വന്തമായി ഒരു ബിസിനസ്‌ ചെയ്യാന്‍ തീരുമാനിച്ചു. നാട്ടില്‍ വളരെ കാലം ജ്യൂസ്‌ കടയില്‍ ജോലി ചെയ്ത അനുഭവം വെച്ച് അദ്ദേഹം ഒരു ജ്യൂസ്‌  കട ആരംഭിക്കാന്‍ തീരുമാനിച്ചു.  

കടയുടെ പേരായിരുന്നു അദേഹത്തിന്റെ അടുത്ത പ്രശ്നം. പലരും പല പേരുകള്‍ പറഞ്ഞ് കൊടുത്തെങ്കിലും അദേഹത്തിനു ബോധിച്ചില്ല. അവസാനം ഇഷ്ട ദൈവമായ വിനായകനില്‍  സ്വന്തം കടയുടെ പേര് അദ്ദേഹം കണ്ടെത്തി. 
 " വിനായക ജ്യൂസ്‌ ഷോപ്പ് ". 

സുഹൃത്തുക്കളുടെയും അറബികളുടെയും നല്ലവരായ മലയാളികളുടെയും സാനിദ്ധ്യത്തില്‍ അദേഹത്തിന്റെ ജ്യൂസ്‌ ഷോപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു.  കച്ചവടം പൊടി പൊടിക്കുബോഴേക്കും അറബികള്‍ക്ക് ബോധോദയം വന്നു. വിനായകന്റെ പേരില്‍ ഒരു ജ്യൂസ്‌ ഷോപ്പോ..? അതും സൗദി അറേബ്യയില്‍....!!! സമ്മതിക്കില്ല... സമ്മതിക്കാന്‍ പാടില്ല... ഒരിക്കലും. ഉടന്‍ തന്നെ അറബി പോലീസ് കടയുടെ മുന്നില്‍ റെഡി..  "കട നിങ്ങള്‍ അടക്കുന്നോ അതോ ഞങ്ങള്‍ അടക്കണോ ?" ചോദ്യം കേട്ട അതിയാന്‍ ഒന്ന് ഞെട്ടി.. കടയടക്കാനും ഇപ്പോള്‍ പോലീസോ ? ഞൊടിയിടയില്‍ പോലീസ് കടയച്ച് സീല്‍ വെച്ചു. കഥയറിയാതെ അദ്ദേഹം പോലീസ് ഓഫീസറുടെ അടുത്ത് ചെന്നപ്പോഴോ ? കടയുടെ പേര് വില്ലനായ കഥയറിയുന്നത്.. പേര് മാറ്റി മുസ്ലിം ടച്ചുള്ള പേരിട്ടാല്‍ കട തുറക്കാം. ഇല്ലെങ്കില്‍ മുടക്കിയ പണം ഗോവിന്ദ !!!!







പണം നഷ്ടപ്പെടാതിരിക്കാന്‍ കടയുടെ പേര് മാറ്റി കൊള്ളമെന്നുള്ള ഉറപ്പിന്മേല്‍, കട വീണ്ടും തുറക്കാന്‍ അദേഹത്തിനു അനുവാദം ലഭിച്ചു.




  








 നഷ്ടപ്പെട്ട പേരും കച്ചവടവും തിരിച്ചു പിടിക്കാന്‍, എത്രയും പെട്ടെന്ന് കട തുറക്കപെട്ടു. പുതിയ പേരും പുതിയ രൂപവുമായി...





                                                                                                                                                                                                              ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതാ വരുന്നു നമ്മുടെ സ്വന്തം അറബി പോലീസ്... കടയുടെ പേര് മാറ്റിയത് പരിശോധിക്കലാ അവരുടെ ലക്‌ഷ്യം... അടുത്തെത്തി കടയുടെ ബോര്‍ഡില്‍ പേര് വായിച്ച പോലീസുകാര്‍, പിന്നെ ഒന്നും ചിന്തിച്ചില്ല., എന്‍റെ മാന്യ സുഹൃത്തിനെ പിടിച്ചു കെട്ടി നാട്ടിലേക്ക് പാര്‍സല്‍ ചെയ്തു. ഇനി ഒരു കാലത്തും അവിടേക്ക് തിരിച്ചു പോകാതിരിക്കാന്‍ പാസ്പോര്‍ട്ട്‌ല്‍ ഒരു സീലും വെച്ചു കൊടുത്തു.
കാരണമെന്തെന്നോ ?



    
മാന്യ സുഹൃത്തിന്റെ കടയുടെ പുതിയ പേര് ഇങ്ങനെയായിരുന്നു... 


        "അല്‍ - വിനായക ജ്യൂസ്‌ ഷോപ്പ് "...